Saturday 16 July 2011

എന്‍.പി.ഗിരീഷ്‌ -തിരുവനന്തപുരത്ത് പാപ്പനംകോട്  എന്ന സ്ഥലത്ത്  നാരായണ പിള്ള വിജയമ്മ ദമ്പതിമാരുടെ മകനായി ജനനം.  പാപ്പനംകോട് യു.പി.സ്കൂളിലും, ചാല ബോയ്സ് ഹൈസ്കൂളിലുമായി സ്കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്നു ഉയര്‍ന്ന മാര്‍ക്കോടെ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി.കോളേജ് വിദ്യാഭ്യാസം തിരുവനന്തപുരം എം. ജി. കോളേജില്‍.

ഇക്കണോമിക്സ്‌, കോമേഴ്സ്‌, ക്രിമിനോളജി &  പോലീസ്സയന്‍സ്, നിയമം, വാണിജ്യ നിയമങ്ങള്‍ എന്നീ 5 വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം.അഭിഭാഷക രംഗത്ത് നിന്നും അധ്യാപന രംഗത്ത് ചുവടുറപ്പിച്ചു.തിരുവനന്തപുരം കോ ഓപ്പറേറ്റിവ് ആര്‍ട്സ് &സയന്‍സ് കോളേജില്‍ അധ്യാപകന്‍,പ്രിന്‍സിപ്പാള്‍ ,ഡയറക്ടര്‍ എന്നീ നിലകളില്‍  പ്രവര്‍ത്തിച്ചിട്ടുണ്ട് .ഇപ്പോള്‍ ടി സ്ഥാപനത്തിന്‍റെ മേധാവിയും,കേരള ലോഅക്കാദമി ലോ കോളേജില്‍ അധ്യാപകനായും ,പോലീസ്,ജയില്‍ ഉദ്യോഗസ്ഥര്‍ക്കും, സേനാംഗള്‍ക്കും ,ക്രിമിനോളജി ,നിയമവബോധനം എന്നീ ക്ലാസ്സുകളുമായി തിരക്കിട്ട പ്രവര്‍ത്തനം.ഇതിനിടയില്‍ ലഭിക്കുന്ന ഒഴിവു സമയങ്ങളില്‍ ചിത്രരചനയും ,കളിമണ്ണ്,കോണ്‍ക്രീറ്റ്,ലോഹം,തടി എന്നീ മാധ്യമങ്ങളില്‍ ശില്പനിര്‍മാണവും പിന്നെ കവിതാ രചനയും.

ലണ്ടന്‍,കേംബ്രിഡ്ജ് സര്‍വകലാശാല കോഴ്സുകളുടെ ഫാക്കല്‍റ്റിയായി പ്രവര്‍ത്തിക്കവേ മാലിദ്വീപ്‌ സര്‍ക്കാരിന്‍റെ ബെസ്റ്റ് ആര്‍ടിസ്റ്റ് അവാര്‍ഡ്‌, തിരുവനന്തപുരത്തെ കേരള കള്‍ച്ചറല്‍ ഫാറം (സത്യന്‍ സ്മാരകം) അവാര്‍ഡ്‌ തുടങ്ങി,നാട്ടിലും വിദേശത്ത് നിന്നുമായി നിരവധി പുരസ്കാരങ്ങള്‍.

ചിത്രങ്ങളും ,ശില്പങ്ങളും വില്ക്കാറില്ല.നിരവധി തവണ തിരുവനന്തപുരത്ത് ഏകാംഗ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

കുടുംബം - ഭാര്യ : ജയശ്രീ ,മക്കള്‍ : ജഗദീഷ് , ശരണ്യ.


                                                                                                                       All Rights Reserved

വേരുകള്‍ (കവിതാ സമാഹാരം)